ആയുസ് നീട്ടിയെടുക്കാന്‍ ജയിക്കണം

12:15 AM Feb 17, 2018 | Deepika.com
ഐ​എ​സ്എ​ല്‍ നാ​ലാം സീ​സ​ണി​ല്‍ ആ​യു​സ് നീ​ട്ടി​യെ​ടു​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​നു കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്നി​റ​ങ്ങു​ന്നു. പ്ലേ​ഓ​ഫ് പ്ര​വേ​ശ​ന​ത്തി​ന് ക​ണ​ക്കി​ലെ ക​ളി​ക​ളി​ലെ ഭാ​ഗ്യം പി​ന്തു​ണ​യ്ക്കു​മെ​ന്ന വി​ശ്വാ​സ​ത്തി​ല്‍ പോ​രി​നി​റ​ങ്ങു​ന്ന മ​ഞ്ഞ​പ്പ​ട​യ്ക്കു നോ​ര്‍ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡാ​ണ് എ​തി​രാ​ളി​ക​ള്‍. വ​ട​ക്ക​ന്‍ ടീ​മി​ന്‍റെ ഗുവാഹ ത്തി ഇന്ദിരാ ഗാന്ധി സ്റ്റേഡിയ ത്തിലാണ് മത്സരം. എതിരാളികളുടെ ത​ട്ട​ക​ത്തി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ വി​ജ​യ​ത്തി​ല്‍ കു​റ​ഞ്ഞ​തൊ​ന്നും സ​ന്ദേ​ശ് ജി​ങ്ക​നും സം​ഘ​വും പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. ലീ​ഗി​ല്‍നി​ന്നു പു​റ​ത്താ​യ നോ​ര്‍ത്ത് ഈ​സ്റ്റ് ബ്ലാ​സ്റ്റേ​ഴ്സി​നെ കീ​ഴ​ട​ക്കി വ​ഴി​മു​ട​ക്കി​ക​ളാ​കാ​ന്‍ കോ​പ്പു​കൂ​ട്ടി​യാ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്.

ജി​ങ്ക​ന്‍ തി​രി​ച്ചെ​ത്തും

എ​ഫ്സി പൂ​ന സി​റ്റി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ സീ​സ​ണി​ലെ നാ​ലാം മ​ഞ്ഞ​ക്കാ​ര്‍ഡും ല​ഭി​ച്ചു ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ പു​റ​ത്തി​രു​ന്ന നാ​യ​ക​ന്‍ സ​ന്ദേ​ശ് ജി​ങ്ക​ന്‍ ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ല്‍ തി​രി​ച്ചെ​ത്തും. ര​ണ്ടു വ​ട്ടം ലീ​ഡ് നേ​ടി​യി​ട്ടും സ​മ​നി​ല വ​ഴ​ങ്ങി അ​ര്‍ഹി​ച്ച വി​ജ​യം ബ്ലാ​സ്റ്റേ​ഴ്സി​നു സ്വ​ന്ത​മാ​ക്കാ​ന്‍ സാ​ധി​ക്കാ​തെ പോ​വു​ക​യാ​യി​രു​ന്നു.

ഗോ​ള​ടി​ച്ചു ബെ​ര്‍ബ

മോ​ശം ഫോ​മി​ന്‍റെ​യും പ​രി​ക്കി​ന്‍റെ​യും പേ​രി​ല്‍ ഏ​റെ പ​ഴി കേ​ട്ടി​രു​ന്ന ദി​മി​ത​ര്‍ ബെ​ര്‍ബ​റ്റോ​വ് ടീ​മി​നാ​യി ആ​ദ്യ ഗോ​ള്‍ നേ​ടി​യ​തു ശു​ഭ​സൂ​ച​ന​യാ​യാ​ണു ക​രു​ത​പ്പെ​ടു​ന്ന​ത്. ബെ​ര്‍ബ​യു​ടെ ബൂ​ട്ടി​ല്‍നി​ന്ന് ഇ​നി​യു​മേ​റെ വെ​ടി​യു​ണ്ട​ക​ള്‍ മ​ഞ്ഞ​പ്പ​ട പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.

പു​ള്‍ഗ ക​ളി​ക്കു​മോ

ജ​നു​വ​രി​യി​ലെ സീ​സ​ണി​ല്‍ ടീ​മി​ലെ​ത്തി​യ വി​ക്ട​ര്‍ ഫോ​ര്‍സാ​ഡ എ​ന്ന പു​ള്‍ഗ ഇ​ന്നു മ​ഞ്ഞ​ക്കു​പ്പാ​യ​ത്തി​ല്‍ ഇ​റ​ങ്ങു​മെ​ന്നാ​ണു ടീം ​വൃ​ത്ത​ങ്ങ​ളി​ല്‍നി​ന്നു ല​ഭി​ക്കു​ന്ന വി​വ​രം. ഐ​എ​സ്എ​ലി​ന്‍റെ ആ​ദ്യ ര​ണ്ടു സീ​സ​ണി​ല്‍ ബ്ലാ​സ്​റ്റേ​ഴ്സി​നാ​യി ക​ള​ത്തി​ലി​റ​ങ്ങി​യി​ട്ടു​ള്ള പു​ള്‍ഗ​യു​ടെ വ​ര​വ് ടീ​മി​ന്‍റെ മ​ധ്യ​നി​ര​യി​ല്‍ പു​ത്ത​ന്‍ ഉ​ണ​ര്‍വ് ന​ല്‍കു​മെ​ന്ന് ഉ​റ​പ്പാ​ണ്.

ഇ​യാ​ന്‍ ഹ്യൂ​മി​നു പ​രി​ക്കേ​റ്റ​തോ​ടെ ഐ​സ്‌ലന്‍ഡി​ല്‍ നി​ന്നു​ള്ള ഗു​ജോ​ണ്‍ ബാ​ല്‍ഡ‌‌‌‌‌‌‌്്‌വി​ന്‍സ​ണും ചു​മ​ത​ല​ക​ള്‍ വ​ര്‍ധി​ച്ചി​ട്ടു​ണ്ട്. ഹ്യൂ​മി​നെ​പ്പോ​ലെ ഓ​ടി​ക്ക​ളി​ക്കാ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്ന ഗു​ജോ​ണ്‍ എ​ടി​കെ​യ്ക്കെ​തി​രേ ഗോ​ള്‍ അ​ടി​ച്ചു പ്ര​തി​ഭ തെ​ളി​യി​ച്ചു ക​ഴി​ഞ്ഞു.

വ​ട​ക്ക​ന്‍ടീം തേ​ടു​ന്ന​ത് ആ​ശ്വാ​സ ജ​യം

മു​ന്‍ സീ​സ​ണി​ലെ പോ​ലെ ഇ​ത്ത​വ​ണ​യും ഐ​എ​സ്എ​ലി​ല്‍ ഭാ​ഗ്യം ക​ടാ​ക്ഷി​ക്കാ​ത്ത ടീ​മാ​ണു നോ​ര്‍ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ്. ആ​കെ ര​ണ്ടു ജ​യം മാ​ത്രം സ്വ​ന്ത​മാ​ക്കി​യ ടീ​മി​ന്‍റെ പ്ലേ​ഓ​ഫ് എ​ന്ന സ്വ​പ്നം ഇ​തി​ന​കം അ​വ​സാ​നി​ച്ചി​ട്ടു​ണ്ട്. ഇ​നി അ​ഭി​മാ​നം സൂ​ക്ഷി​ക്കാ​ന്‍ അ​വ​സാ​ന മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​യ്ക്കു​ക മാ​ത്ര​മാ​ണ് വ​ട​ക്ക​ന്‍ ടീ​മി​ന്‍റെ ല​ക്ഷ്യം.

ബി​ബി​ന്‍ ബാ​ബു