കൊച്ചി: കാർമൽ അഖിലേന്ത്യ ബാസ്ക്കറ്റ് ബോൾ ടൂർണമെന്റിൽ ചങ്ങനാശേരി എസ്ബി കോളജ് സെമിയിൽ പ്രവേശിച്ചു. ബംഗളൂരു ക്രൈസ്റ്റ് കോളജിനെ 76- 60 എന്ന സ്കോറിനാണ് എസ്ബി പരാജയപ്പെടുത്തിയത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജും തൃശൂർ കേരള വർമ കോളജും നേരത്തെതന്നെ സെമിയിൽ പ്രവേശിച്ചിരുന്നു.
കോയന്പത്തൂർ രത്നം കോളജും മുംബൈ പോഡർ കോളജും തമ്മിലുള്ള മൽസരവിജയികളാവും സെമിയിലെ നാലാമത്തെ ടീം. വനിതാ വിഭാഗത്തിലെ ലീഗ് മത്സരങ്ങളിൽ തുടർച്ചയായ മൂന്നുവിജയങ്ങൾ നേടിയ ചങ്ങനാശേരി അസംപ്ഷൻ കോളജ് പ്ലേ ഓഫിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. മറ്റു മത്സരങ്ങളിൽ ശ്രീകണ്ഠാപുരം എസ്ഇഎസ് കോളജ്, മുംബൈ പോഡർ കോളജിനെ 61-51 എന്ന സ്കോറിന് പരാജയപ്പെടുത്തി.
കാർമൽ ബാസ്ക്കറ്റ്ബോൾ: ചങ്ങനാശേരി എസ്ബി സെമിയിൽ
12:15 AM Feb 17, 2018 | Deepika.com