ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായ അഞ്ചു വിജയവുമായി കുതിച്ച ബംഗളൂരു എഫ്സിക്ക് സ്വന്തം തട്ടകത്തില്‍ സമനില. പോയിന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനക്കാരായ ബംഗളൂരുവും പൂനയും ഏറ്റുമുട്ടിയപ്പോള്‍ മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞു.
സീസണില്‍ ബംഗളൂരുവിന്റെ ആദ്യ സമനിലയാണ്. ഐപിഎല്‍ നാലാം സീസണിലെ കരുത്തര്‍ ഏറ്റുമുട്ടിയപ്പോള്‍ ആവേശകമായ മത്സരമാണ് സമ്മാനിച്ചത്. 22-ാം മിനിറ്റില്‍ സര്‍ത്താക് ഗോലിയിലൂടെ പൂനയാണ് ആദ്യ ഗോള്‍ വലയിലാക്കിയത്. രണ്ടാം പകുതിയില്‍ തിരിച്ചടിക്കാനായി ബംഗളൂരു ശ്രമം ഊര്‍ജിതമാക്കി. 75-ാം മിനിറ്റില്‍ മിക്കുവിലൂടെ ബംഗളൂരു സമനില പിടിച്ചു.
പ്ലേഓഫിലേക്ക് നേരത്തെ യോഗ്യത നേടിയ ബംഗളൂരുവിന് നിലവില്‍ 16 മത്സരങ്ങളില്‍നിന്ന് 11 വിജയം സഹിതം 34 പോയന്റാണുള്ളത്. തൊട്ടുപിന്നിലുള്ള പൂനയ്ക്ക് 16 മത്സരങ്ങളില്‍നിന്ന് ഒമ്പത് വിജയങ്ങള്‍ സഹിതം 29 പോയിന്റുണ്ട്.
ബംഗളൂരു-പൂന മത്സരം സമനിലയിൽ
12:15 AM Feb 17, 2018 | Deepika.com