ബംഗളൂരു: ആൺകുട്ടികൾ ഇല്ലാത്ത നിരാശയിൽ രണ്ട് മാസം പ്രായമുള്ളതുൾപ്പെടെ മൂന്ന് പെൺകുഞ്ഞുങ്ങളുമായി കിണറ്റിൽ ചാടി ജീവനൊടുക്കി. ബംഗളൂരുവിൽനിന്നു നൂറ് കിലോമീറ്റർ അകലെയുള്ള ചിക്കബല്ലാപുര ജില്ലയിലെ ഹനുമന്തപുര ഗ്രാമത്തിലാണു ദാരണ സംഭവം. നാഗശ്രീ (25) എന്ന യുവതിയാണ് ഇന്നലെ രാവിലെ മക്കളായ നവ്യശ്രീ, ദിവ്യശ്രീ, രണ്ട് മാസം പ്രായമുള്ള കുട്ടി എന്നിവർക്കൊപ്പം കിണറ്റിൽ ചാടിയത്.