ലണ്ടൻ: പ്രതിരോധച്ചെലവിൽ ഇന്ത്യ ബ്രിട്ടനെ മറികടന്നു. ലോകത്തെ അഞ്ചാമത്തെ വലിയ പ്രതിരോധബജറ്റ് ഇന്ത്യയുടേതാണെന്ന് ബ്രിട്ടനിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസ് എന്ന സംഘടന തയാറക്കിയ റിപ്പോർട്ടിൽ പറഞ്ഞു.
2016ൽ 5,110 കോടി ഡോളറായിരുന്ന ഇന്ത്യയുടെ പ്രതിരോധച്ചെലവ് 2017ൽ 5250 ഡോളറായി ഉയർന്നു. ബ്രിട്ടൻ 2016ൽ 5,250 ഡോളർ ചെലവഴിച്ചു. 2017ൽ 5070 ഡോളറിലേക്കു ചെലവ് ചുരുങ്ങി. 60,280 കോടി ഡോളറുമായി അമേരിക്കയാണ് പ്രതിരോധ ബജറ്റിൽ ഒന്നാമത്. ചൈന (15,050 കോടി ഡോളർ), സൗദി അറേബ്യ(7,670 കോടി ഡോളർ), റഷ്യ(6,120 കോടി ഡോളർ) എന്നിവരാണ് രണ്ടു മുതൽ നാലു വരെ സ്ഥാനങ്ങളിൽ.