മജുലി: ആസാമിൽ വ്യോമസേനയുടെ ചെറുവിമാനം തകർന്നുവീണ് രണ്ടു പൈലറ്റുമാർ മരിച്ചു. ജോർഹട്ട് വ്യോമതാവളത്തിൽനിന്ന് ഇന്നലെ ഉച്ചയോടെ പറന്നുയർന്ന വിമാനമാണു മജുലി ദ്വീപിൽ തകർന്നുവീണത്. വിംഗ് കമാൻഡർമാരായ ജയ് പോൾ ജയിംസ്, ഡി. വാട്സ് എന്നിവരാണു മരിച്ചത്. സംഭവത്തെക്കുറിച്ച് വ്യോമസേന അന്വേഷണം ആരംഭിച്ചു.
രണ്ടു സീറ്റുള്ള ചെറുവിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം അടിയന്തരമായി നിലത്തിറക്കാൻ പൈലറ്റുമാർ ശ്രമിച്ചെങ്കിലും ബ്രഹ്മപുത്ര നദിയുടെ ചപോരിയിലെ മണൽത്തിട്ടയിൽ വിമാനം തകർന്നുവീഴുകയായിരുന്നു. ഈ പ്രദേശത്ത് ജനവാസമില്ല. വിമാനം കത്തിയമരുന്നതു കണ്ട് സമീപപ്രദേശത്തുള്ളവർ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.