ഈസ്റ്റ് ലണ്ടന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ഇന്ത്യന്‍ വനിതകള്‍ വിജയതുടര്‍ച്ചയ്ക്ക് ഇന്നിറങ്ങും. ഏകദിന പരമ്പര 2-1ന് ജയിച്ച ശേഷം ആറു മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയ്ക്കിറങ്ങിയ ഇന്ത്യ ആദ്യ മത്സരത്തില്‍ മിതാലി രാജിന്റെ അര്‍ധ സെഞ്ചുറിയുടെ മികവില്‍ ജയിച്ചിരുന്നു.
മിതാലിക്കു പുറമെ ജെമിമ റോഡ്രിഗസ്, വേദ കൃഷ്ണമൂര്‍ത്തി, സ്മൃതി മാന്ഥാന എന്നിവര്‍ മികച്ച ഫോമില്‍ ബാറ്റ് ചെയ്തു. പേസര്‍മാരായ പൂജ വാസ്റ്ററാകര്, ശിഖ പാണ്ഡെ എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍. സ്പിന്നര്‍ അഞ്ജും പട്ടേല്‍ കഴിഞ്ഞ മത്സരത്തില്‍ രണ്ടു വിക്കറ്റ് വീഴ്ത്തിയിരുന്നു. ജയത്തോടെ പരമ്പരയിലേക്കുള്ള തിരിച്ചുവരവിനാണ് ദക്ഷിണാഫ്രിക്ക ഉറ്റുനോക്കുന്നത്.
രണ്ടാംജയം തേടി വനിതകള്‍
11:51 PM Feb 15, 2018 | Deepika.com