കോഴിക്കോട്: ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരളത്തിന്റെ പുരുഷ ടീമിനെ ബിപിസിഎൽ താരം ജെറോം വിനീതും വനിതാ ടീമിനെ കേരള പോലീസ് താരം ജി. അഞ്ജുമോളും നയിക്കും. 21 മുതൽ 28 വരെ കോഴിക്കോട്ടാണ് സീനിയർ വോളി ചാമ്പ്യൻഷിപ്പ്.
തമിഴ്നാട് പുതുക്കോട്ട സ്വദേശിയാണ് ജെറോം, അഞ്ജുമോൾ കൊല്ലം സ്വദേശിനിയാണ്. 22 അംഗ പുരുഷ ടീമിന്റെ പരിശീലന ക്യാമ്പിൽ നിന്ന് അന്തിമ 12 അംഗ ടീമിനെയും പ്രഖ്യാപിച്ചു. ജെറോം വിനീത്(ക്യാപ്റ്റൻ) ജി.എസ്. അഖിൻ(വൈസ് ക്യാപ്റ്റൻ), പി. രോഹിത്ത്, അബ്ദുൾ റഹീം, സി. അജിത് ലാൽ, വിബിൻ എം. ജോർജ്, അനു ജയിംസ്, രതീഷ്, എൻ. ജിതിൻ, ഒ. അൻസാബ്, സി.കെ. രതീഷ് എന്നിവരാണ് ടീമിലുള്ളത്.
ജി. അഞ്ജുമോൾ(ക്യാപ്റ്റൻ), ഫാത്തിമ റുക്സാന(വൈസ് ക്യാപ്റ്റൻ), എസ്. രേഖ, എം. ശ്രുതി, കെ.എസ്. ജിനി, ഇ. അശ്വതി, അഞ്ജു ബാലകൃഷ്ണൻ, കെ.പി അനുശ്രീ, എസ്. സൂര്യ, അഞ്ജലി സാബു, എൻ.എസ്. ശരണ്യ, അശ്വതി രവീന്ദ്രൻ എന്നിവരടങ്ങിയതാണ് വനിതാ ടീം. ഫെഡറേഷൻ കപ്പിനുള്ള പുരുഷ ടീമിനെയും പ്രഖ്യാപിച്ചു. ദേശീയ വോളിബോൾ ചാമ്പ്യൻഷിനുള്ള ടീമിൽ നാല് മാറ്റങ്ങൾ വരുത്തിയാണ് ഫെഡറേഷൻ കപ്പിനുള്ള ടീമിനെ തെരഞ്ഞെടുത്തത്. ദേശീയ ചാമ്പ്യൻഷിപ്പിനുള്ള ടീമിൽ എൻ. ജിതിൻ, വിബിൻ എം. ജോർജ്, ഒ. അൻസാബ്, സി.കെ. രതീഷ് എന്നിവരെ ഒഴിവാക്കി പകരം എസ്. അരവിന്ദാക്ഷൻ, ഷോണറ്റ് ടി. ജോണ്, എം.എം. ആസിഫ്മോൻ, കെ.കെ. ശ്രീഹരി എന്നിവരെ ഉൾപ്പെടുത്തി. ജി.എസ്. അഖിനാണ് ഫെഡറേഷൻ കപ്പിനുള്ള ടീമിന്റെ ക്യാപ്റ്റൻ.
ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ്: കേരള ടീമുകളെ പ്രഖ്യാപിച്ചു
11:51 PM Feb 15, 2018 | Deepika.com