കട്ടക്ക്: സീനിയര്‍ വനിതകളുടെ ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തമിഴ്നാട് ജേതാക്കള്‍. മണിപ്പുരിനെ ഒന്നിനെതിരേ രണ്ടു ഗോളിന് പരാജയപ്പെടുത്തിയാണ് തമിഴ്നാട് ജേതാക്കളായത്.
ആദ്യമായാണ് തമിഴ്നാട് ദേശീയ വനിത ചാമ്പ്യന്മാരാകുന്നത്. തമിഴ്നാടിനുവേണ്ടി മൂന്നാം മിനിറ്റില്‍ ഇന്ദുമതി ആദ്യ ഗോള്‍ നേടി. തമിഴ്നാടിന്റെ രണ്ടാം ഗോള്‍ 40-ാം മിനിറ്റില്‍ ഇന്ദ്രാണി വകയായിരുന്നു. 57-ാം മിനിറ്റിൽ രത്തന്ബാലയാണ് മണിപ്പൂരിന്റെ ഏക ഗോള്‍ നേടിയത്.
തമിഴ്നാട് ജേതാക്കള്‍
11:51 PM Feb 15, 2018 | Deepika.com