ന്യൂഡൽഹി: മൂന്നുദിവസത്തെ സന്ദർശനത്തിന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി ഇന്ന് ഇന്ത്യയിലെത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ നേട്ടങ്ങളെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഹസൻ റൂഹാനി ചർച്ച ചെയ്യും. ഇന്ന് ഉച്ചകഴിഞ്ഞ് ഹൈദരാബാദിലെ ബെഗുംപേട്ട് വിമാനത്താവളത്തിലെത്തുന്ന റൂഹാനി, മുസ്ലിം മതപണ്ഡിതരുടെ സദസിൽ പ്രസംഗിക്കും. ഹൈദരാബാദിലെ മെക്കാ മസ്ജിദിൽ വെള്ളിയാഴ്ച നിസ്കാരചടങ്ങിൽ പങ്കെടുക്കും. തുടർന്ന് ഗോൽകോണ്ടയിലെ ക്വുത്തബ് ഷാഹിയുടെ ശവകുടീരം സന്ദർശിക്കും. ശനിയാഴ്ച ഡൽഹിയിൽ ഒബ്സർവർ റിസർച്ച് ഫൗണ്ടേഷനിൽ നടക്കുന്ന പ്രത്യേക യോഗത്തിൽ പ്രസംഗിക്കും.
ഇന്ത്യയുടെയും അഫ്ഗാനിസ്ഥാന്റെയും സംയുക്ത സഹകരണത്തോടെ ഇറാനിലെ ചബാഹർ തുറമുഖത്തു നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ പ്രധാനമന്ത്രി മോദിയുമായുള്ള ചർച്ചയിൽ പ്രധാന വിഷയമാകും. 2016ൽ നരേന്ദ്ര മോദി ഇറാൻ സന്ദർശിച്ചവേളയിൽ നിരവധി വ്യാപാര കരാറുകളിൽ ഇറാനും ഇന്ത്യയും ഒപ്പുവച്ചിരുന്നു. ഇറാനിലെ ചബാഹർ തുറമുഖത്തുനിന്ന് അഫ്ഗാനിസ്ഥാൻവഴി ഇന്ത്യയിലെത്തുന്ന വ്യാപാരപാതയാണ് ഇതിൽ പ്രമുഖം.വ്യാപാരപാതയിൽ പാക്കിസ്ഥാൻ ഉൾപ്പെടുന്നില്ല. 2013 ഓഗസ്റ്റിൽ ഇറാൻ പ്രസിഡന്റായശേഷമുള്ള റൂഹാനിയുടെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്.