ന്യൂഡൽഹി: ആയുഷ്മാൻ ഭാരത് പദ്ധതിയുടെ മിഷൻ ഡയറക്ടറായി മനോജ് ജലാനിയെയും ആയുഷ്മാൻ ഭാരത് സ്കീം ഡയറക്ടറായി ഡോ. ദിനേശ് അറോറയെയും നിയമിച്ചു. 10 കോടി ദരിദ്ര-ദുർബലവിഭാഗം കുടുംബങ്ങൾക്ക് ആരോഗ്യ ഇൻഷ്വറൻസ് നല്കുന്ന പദ്ധതി ആയുഷ്മാൻ ഭാരതിന്റെ ഭാഗമാണ്.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായ ജലാനി 1987 ബാച്ച് മധ്യപ്രദേശ് കേഡർ ഐഎഎസ് ഓഫീസറാണ്. 2002 ബാച്ച് കേരള കേഡർ ഐഎഎസ് ഓഫീസറായ അറോറ ഇപ്പോൾ നീതിി ആയോഗിൽ ഡയറക്ടറാണ്. ജൂലൈ ഏഴിനു കേന്ദ്ര ഡെപ്യൂട്ടേഷൻ അവസാനിക്കുംവരെയാണ് അറോറയുടെ നിയമനം.