വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് 2017ലെ അവസാന മൂന്നുമാസത്തെ ശന്പളമായ ഒരു ലക്ഷം ഡോളർ ഗതാഗത മന്ത്രാലയത്തിനു സംഭാവനയായി നൽകും. റോഡ് പുനർനിർമാണം അടക്കമുള്ള പദ്ധതികൾക്ക് തുക വിനിയോഗിക്കും. തകർന്നു കിടക്കുന്ന റോഡുകൾ, പാലങ്ങൾ, തുറമുഖങ്ങൾ എന്നിവ പുനർനിർമിക്കുന്ന പദ്ധതി ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ആരോഗ്യം, നാഷണൽ പാർക്ക് സർവീസ് വകുപ്പുകൾക്ക് ട്രംപ് തന്റെ ശന്പളം മുന്പ് ദാനം ചെയ്തിട്ടുണ്ട്.
താൻ ശന്പളം വാങ്ങില്ലെന്ന് തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ട്രംപ് പറഞ്ഞിരുന്നു. പക്ഷേ, നിയമപ്രകാരം പ്രസിഡന്റിനു ശന്പളം നല്കണം. അതിനാൽ ട്രംപ് തനിക്കു കിട്ടുന്ന തുക സംഭാവനയായി നൽകുകയാണ്.