മുംബൈ: 2018 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് രണ്ടു തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഏപ്രില്‍ ഏഴിനാണ് ഉദ്ഘാടന മത്സരം.
ലോകത്തെ പ്രസിദ്ധമായ ട്വന്റി 20 ടൂര്‍ണമെന്റ് ഒമ്പത് വേദികളിലായി 51 ദിവസമാണ് നടക്കുക. രാജസ്ഥാന് റോയല്‍സിന്റെ മത്സരങ്ങള്‍ ജയ്പുരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിലാണ് നടക്കുക. കിംഗ്സ് ഇലവന് പഞ്ചാബിന്റെ മൂന്ന് ഹോം മത്സരങ്ങള്‍ ഇന്‍ഡോറിലും നാലെണ്ണം മൊഹാലിയിലുമാണ്. ഐപിഎല്‍ 11 സീസണിലെ 12 മത്സരങ്ങള്‍ വൈകുന്നേരം നാലിനും 48 മത്സരങ്ങള്‍ രാത്രി എട്ടിനുമാണ് നടക്കുക.
മുംബൈ ഇന്ത്യന്‍സ്-സൂപ്പര്‍ കിംഗ്സ് ഉദ്ഘാടന മത്സരം
12:54 AM Feb 15, 2018 | Deepika.com