കൽബുർഗി(കർണാടക): ഇന്ത്യയുടെ വിദേശനയത്തിൽ എൻഡിഎ സർക്കാർ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും അയൽ ക്കാരുടെ ഇടയിൽ രാജ്യം ഒറ്റപ്പെട്ടെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നമുക്കു ചുറ്റുമുള്ള രാജ്യങ്ങളിൽ ചൈനയുടെ സ്വാധീനം വർധിക്കുകയാണ്. മറ്റു രാജ്യങ്ങളുമായി സൗഹാർദപരമായ ബന്ധമാണ് നലനിർത്തേണ്ടത്. തെരഞ്ഞെടുപ്പ് അടുത്ത കർണാടകയിൽ നടത്തുന്ന ജനാശീർവാദ് യാത്രയിൽ രാഹുൽ ഗാന്ധി പറഞ്ഞു.
പാക്കിസ്ഥാൻ, മാലദ്വീപ്, ശ്രീലങ്ക, നേപ്പാൾ എന്നീ അയൽരാജ്യങ്ങളിൽ ചൈനയ്ക്കു സ്വാധീനമുണ്ട്. എൻഡിഎ സർക്കാർ 24 മണിക്കൂറിൽ 450 തൊഴിലവരം സൃഷ്ടിക്കുന്പോൾ ചൈന 24 മണിക്കൂറിൽ 50,000 തൊഴിൽ സൃഷ്ടിക്കുന്നു. ഇന്ത്യയുടെ പഴയ സുഹൃത്ത് റഷ്യ നമ്മുടെ മറ്റ് അയൽക്കാരുമായി പുതിയ ബന്ധം സൃഷ്ടിക്കുന്നു. ഈ വിഷയങ്ങളൊന്നും നാം ചർച്ച ചെയ്യുന്നില്ലെന്നും രാഹുൽ പറഞ്ഞു.