ഭോപ്പാൽ: ആരോഗ്യപ്രശ്നങ്ങൾ മൂലം അടുത്ത മൂന്നു വർഷത്തേക്കു തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നു കേന്ദ്രമന്ത്രി ഉമാ ഭാരതി. അതേസമയം, താൻ രാഷ്ട്രീയത്തിൽനിന്നു വിരമിക്കുന്നില്ലെന്ന് ഉമാഭാരതി പറഞ്ഞു. 2019 വരെ കേന്ദ്രമന്ത്രിസ്ഥാനത്തു തുടരാൻ ബിജെപി അധ്യക്ഷൻ അമിത് ഷാ തന്നോട് ആവശ്യപ്പെട്ടതായി ഉമാഭാരതി കൂട്ടിച്ചേർത്തു.