ഷില്ലോംഗ്: മേഘാലയയിൽ കോൺഗ്രസ് അധികാരം നിലനിർത്തുമെന്ന് ഉമ്മൻ ചാണ്ടി. തെരഞ്ഞെടുപ്പു പ്രചാരണത്തിനായി മേഘാലയയിൽ എത്തിയതായിരുന്നു അദ്ദേഹം. സമൂഹത്തിൽ ഭിന്നതയുണ്ടാക്കാനാണു ബിജെപി ശ്രമിക്കുന്നത്. ബിജെപിയും അവരുടെ നേതാക്കളും നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നു. ബീഫ് പോലെയുള്ള വിഷയങ്ങളിൽ സ്വന്തം താത്പര്യം അടിച്ചേല്പിക്കുകയാണു ബിജെപി ചെയ്യുന്നത്. ബിജെപി ഭരണത്തിൽ സാധാരണക്കാർ ദുരിതമനുഭവിക്കുകയാണ്- ഉമ്മൻ ചാണ്ടി പറഞ്ഞു.