ജയ്പുർ: രാജസ്ഥാനിൽ 11.48 കോടി ടൺ സ്വർണ അയിര് ഉള്ളതായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ). അയിരിൽനിന്ന് എത്ര സ്വർണം കിട്ടുമെന്നു വ്യക്തമല്ല. കർണാടകത്തിലെ ഹൂട്ടി സ്വർണഖനിയിൽ ഒരു ടൺ അയിരിൽനിന്ന് അഞ്ചുഗ്രാമിൽ താഴെ സ്വർണമാണു ലഭിക്കുന്നത്.