കൊളംബോ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ പ്രധാനമന്ത്രി റനിൽ വിക്രമിസിംഗെയെ നേതൃത്വത്തിൽനിന്നു നീക്കാൻ അദ്ദേഹത്തിന്റെ പാർട്ടിയായ യുഎൻപിയിൽ നീക്കം നടക്കുന്നതായി റിപ്പോർട്ട്.
ഇതിനിടെ, പ്രധാനമന്ത്രിപദം രാജിവയ്ക്കാൻ വിക്രമസിംഗെയോട് പ്രസിഡന്റ് സിരിസേന ആവശ്യപ്പെട്ടു. ഇതിൽ പ്രതിഷേധിച്ച് പ്രസിഡന്റ് സിരിസേനയുമായുള്ള സഖ്യം അവസാനിപ്പിക്കാൻ യുഎൻപിയിൽ ആലോചന നടക്കുന്നതായും റിപ്പോർട്ടുണ്ട്.
സിരിസേനയുടെ എസ്എൽഎഫ്പി പാർട്ടിയുടെയും വിക്രമസിംഗെയുടെ യുഎൻപി പാർട്ടി യുടെയും സഖ്യകക്ഷി സർക്കാരാണ് ഇപ്പോൾ ഭരണം നടത്തുന്നത്. ശനിയാഴ്ച നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് മഹിന്ദ രജപക്സെയുടെ എസ്എൽപിപി പാർട്ടി അട്ടിമറി ജയം നേടുകയായിരുന്നു.