റൊ​​ണാ​​ൾ​​ഡോ x നെ​​യ്മ​​ർ

11:50 PM Feb 13, 2018 | Deepika.com
മാ​​ഡ്രി​​ഡ്: ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് കി​​രീ​​ടം സ്വ​​പ്നം കാ​​ണു​​ന്ന ഫ്ര​​ഞ്ച് ക്ല​​ബ് പി​​എ​​സ്ജി​​ക്ക് കാ​​ര്യ​​ങ്ങ​​ൾ സു​​ഗ​​മ​​മാ​​കു​​മോ? കോ​​ടി​​ക​​ൾ എ​​റി​​ഞ്ഞ് നെ​​യ്മ​​റെ ടീ​​മി​​ലെ​​ത്തി​​ച്ച​​തി​​ന്‍റെ പി​​ന്നി​​ൽ പി​​എ​​സ്ജി സ്വ​​പ്നം​​ക​​ണ്ട​​ത് ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് കി​​രീ​​ട​​മാ​​ണെ​​ന്ന് ഫു​​ട്ബോ​​ൾ ലോ​​ക​​ത്ത് ഏ​​വ​​ർ​​ക്കു​​മ​​റി​​യാ​​വു​​ന്ന ര​​ഹ​​സ്യം. എ​​ന്നാ​​ൽ, ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗി​​ൽ ഏ​​റ്റ​​വും മി​​ക​​വു പു​​ല​​ർ​​ത്തി​​യ ടീ​​മാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡി​​നെ​​യാ​​ണ് പി​​എ​​സ്ജി​​ക്ക് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ നേ​​രി​​ടേ​​ണ്ട​​ത്. നെ​​യ്മ​​റെ റ​​യ​​ൽ നോ​​ട്ട​​മി​​ട്ട​​താ​​യു​​ള്ള വാ​​ർ​​ത്ത​​ക​​ൾ​​ക്കി​​ട​​യി​​ലാ​​ണ് മ​​ത്സ​​രം. ഇ​​തെ​​ല്ലാം ക​​ള​​ത്തി​​ലും ക​​ള​​ത്തി​​നു പു​​റ​​ത്തും പി​​രി​​മു​​റു​​ക്ക​​ത്തി​​ന് ആ​​ക്കം​​കൂ​​ട്ടു​​ന്നു.

ഇ​​ന്ത്യ​​ൻ സ​​മ​​യം ​​രാ​​ത്രി 1.15ന് ​​റ​​യ​​ലി​​ന്‍റെ ത​​ട്ട​​ക​​മാ​​യ സാ​​ന്‍റി​​യാ​​ഗോ ബ​​ർ​​ണ​​ബ്യൂ​​വി​​ലാ​​ണ് റ​​യ​​ൽ-​​പി​​എ​​സ്ജി പോ​​രാ​​ട്ടം. മ​​ത്സ​​ര​​ത്തി​​നു മു​​ന്പ് ബ​​ർ​​ണ​​ബ്യൂ​​വി​​ൽ പ​​രി​​ശീ​​ലി​​ക്കി​​ല്ലെ​​ന്ന് പി​​എ​​സ്ജി നേ​​ര​​ത്തേ വ്യ​​ക്ത​​മാ​​ക്കി​​ക്ക​​ഴി​​ഞ്ഞു. എ​​ല്ലാം ക​​ള​​ത്തി​​ൽ നേ​​രി​​ട്ട് കാ​​ണി​​ച്ചു​​ത​​രാം എ​​ന്ന മ​​ട്ടും​​ഭാ​​വ​​വു​​മാ​​ണ് ഫ്ര​​ഞ്ച് നി​​ര​​യ്ക്ക്. സ്പെ​​യി​​നി​​ലേ​​ക്ക് പ​​റ​​ക്കു​​ന്ന​​തി​​നു മു​​ന്പ് ചൊ​​വ്വാ​​ഴ്ച രാ​​വി​​ലെ​​യാ​​ണ് പി​​എ​​സ്ജി​​യു​​ടെ അ​​വ​​സാ​​ന പ​​രി​​ശീ​​ല​​നം.

2015 ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ലാ​​ണ് പി​​എ​​സ്ജി​​യും റ​​യ​​ലും ബ​​ർ​​ണ​​ബ്യൂ​​വി​​ൽ അ​​വ​​സാ​​ന​​മാ​​യി നേ​​ർ​​ക്കു​​നേ​​ർ ഇ​​റ​​ങ്ങി​​യ​​ത്. എ​​ന്നാ​​ൽ, ക​​ഴി​​ഞ്ഞ് കു​​റ​​ച്ചു നാ​​ളു​​ക​​ളാ​​യി റ​​യ​​ലും പ​​രി​​ശീ​​ല​​ക​​ൻ സി​​ന​​ദീ​​ൻ സി​​ദാ​​നും കാ​​ല​​ക്കേ​​ടി​​ലാ​​ണ്. ആ ​​കാ​​ല​​ക്കേ​​ട് ഒ​​ഴി​​വാ​​ക്കു​​ക​​യാ​​ണ് റ​​യ​​ലി​​ന്‍റെ മു​​ന്നി​​ലു​​ള്ള ല​​ക്ഷ്യം.