ജയ്പുർ: ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ മെന്ററായി മുൻ ഓസ്ട്രേലിയൻ താരം ഷെയ്ൻ വോണ്‍. ഇക്കാര്യം ഇൻസ്റ്റഗ്രാം വഴിയാണ് വോണ്‍ അറിയിച്ചത്. 2008 മുതൽ ഐപിഎൽ നല്ല ഓർമകളാണ് നല്‍കുന്നതെന്നും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വോണ്‍ പറയുന്നു.
2008 ഐപിഎല്ലിൽ രാജസ്ഥാൻ കിരീടമണിഞ്ഞപ്പോൾ വോണ്‍ ആയിരുന്നു ടീമിനെ നയിച്ചത്. ഇന്ത്യയിലെ ആരാധകർ തനിക്ക് പ്രിയപ്പെട്ടവരാണെന്നും എക്കാലവും തന്നെ പൂർണമായി പിന്തുണ നല്കിയവരാണെന്നും വീഡിയോയിൽ വോണ്‍ പറയുന്നുണ്ട്. ഐപിഎല്ലിൽ 55 മത്സരങ്ങളിൽനിന്ന് 57 വിക്കറ്റ് വോണ്‍ രാജസ്ഥാനുവേണ്ടി സ്വന്തമാക്കിയിട്ടുണ്ട്.
ഷെയ്ൻ വോണ്‍ രാജസ്ഥാൻ ടീം മെന്റർ
11:50 PM Feb 13, 2018 | Deepika.com