ഖത്തർ ഓപ്പണ്‍; ഷറപ്പോവ ആദ്യ റൗണ്ടിൽ പുറത്ത്
11:50 PM Feb 13, 2018 | Deepika.com
ദോഹ: ഖത്തർ ഓപ്പണ്‍ ടെന്നീസ് ടൂർണമെന്റിന്റെ ആദ്യ റൗണ്ടിൽ റഷ്യൻ താരം മരിയ ഷറപ്പോവ പുറത്ത്. റൊമാനിയൻ താരം മോണിക നികുളെസ്കുവാണ് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ ഷറപ്പോവയെ കീഴടക്കി രണ്ടാം റൗണ്ടിൽ പ്രവേശിച്ചത്. ലോക 92-ാം റാങ്കുകാരിയായ മോണിക്ക 4-6, 6-4, 6-3നാണ് വിജയമാഘോഷിച്ചത്. മുൻ ലോക ഒന്നാം നന്പറായിരുന്ന ഷറപ്പോവ വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് ചാന്പ്യൻഷിപ്പിനെത്തിയത്.