സിഡ്നി: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് നായകന് സ്റ്റീവ് സ്മിത്തിന് അലന് ബോര്‍ഡര്‍ മെഡല്‍. കഴിഞ്ഞ 12 മാസം ബാറ്റിംഗിലുള്ള സ്മിത്തിന്റെ മികവാണ് ബോര്‍ഡര്‍ മെഡലിലെത്തിച്ചത്. രണ്ടാം തവണയാണ് സ്മിത്ത് ഈ നേട്ടം കൈവരിക്കുന്നത്. ക്രിക്കറ്റ് ഇതിഹാസം ഡൊണാള്‍ഡ് ബ്രാഡ്മാനുശേഷം ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്നാണ് സ്മിത്തിനെ വിശേഷിപ്പിക്കുന്നത്.
2015ലാണ് സ്മിത്ത് ആദ്യമായി ബോര്‍ഡര്‍ മെഡല്‍ നേടുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഓസ്ട്രേലിയയുടെ ടെസ്റ്റ് പ്ലെയര്‍ ഓഫ് ദ ഇയര്‍ ആയി സ്മിത്തിനെ തെരഞ്ഞെടുത്തിരുന്നു. ആകെ 24 അന്താരാഷ് ട്ര മത്സരങ്ങളില്നിന്ന്് സ്മിത്ത് 67.46 ശരാശരിയില്‍ ഏഴ് സെഞ്ചുറികളുടെ അകമ്പടിയില്‍ 1754 റണ്‍സ് നേടി. ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരേ 4-0ന്റെ ജയത്തിലേക്ക് ഓസ്ട്രേലിയയെ നയിച്ചു. ആഷസ്് പരമ്പരയിലെ മാന്‍ ഓഫ് ദ സീരീസ് സ്മിത്തായിരുന്നു. ഐസിസി ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ ഓസീസ് നായകന് ഒന്നാം സ്ഥാനത്തു തുടരുകയാണ്.
ബെലിന്‍ഡ ക്ലാര്‍ക്ക് അവാര്‍ഡ് ഓള്‍റൗണ്ടര്‍ എലിസ് പെറി നേടി. കഴിഞ്ഞ 12 മാസം വനിത ക്രിക്കറ്റിലുള്ള പ്രകടനമാണ് പെറിയെ പുരസ്കാരത്തിലെത്തിച്ചത്.
സ്റ്റീവ് സ്മിത്തിന് ഓസ്ട്രേലിയയുടെ ബോര്‍ഡര്‍ മെഡല്‍
12:07 AM Feb 13, 2018 | Deepika.com