കോല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളില്‍ കരുത്തരായ മോഹന്‍ ബഗാനെതിരേ ഗോകുലം കേരള എഫ്സിക്ക് ജയം. ബഗാനെ അവരുടെ സ്വന്തം സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഗോകുലം തകര്‍ത്തത്. സമനിലയെന്നു തോന്നിയ മത്സരത്തില്‍ ഹെന്റി കിസേക്ക അവസാന മിനിറ്റില്‍ നേടിയ ഗോളാണ് ഗോകുലത്തിന് വിജയം ഒരുക്കിയത്. മഹ്മൂദ് അല്‍അജ്മി (76) ഗോകുലത്തെ മുന്നിലെത്തിച്ചു. എന്നാല്‍ ദിപാന്ദ ഡിക്ക (78) മോഹന്‍ ബഗാന് സമനില നല്കി.
76-ാം മിനിറ്റില്‍ ഗോകുലം കാത്തിരുന്ന അവസരമെത്തി. കിസേക്കയുടെ അസിസ്റ്റില്‍ അല്‍അജ്മി വലകുലുക്കി. തിരിച്ചടിയും വൈകിയില്ല. ബിമല്‍ മഗാറുടെ പാസില്‍ ദിപാന്ദ ഗോള്‍ നേടി. സമനിലയെന്നു തോന്നിയ അവസരത്തില്‍ മഡേ മൂസയുടെ അസിസ്റ്റില്‍ കിസേക്ക വിജയ ഗോള്‍ കുറിച്ചു.
പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്തായിരുന്ന ഗോകുലം ഈ ജയത്തോടെ ഒന്‍പതാം സ്ഥാനത്തെത്തി. 13 കളികളില്‍ നിന്ന് 13 പോയിന്റാണ് ഗോകുലത്തിനുള്ളത്. തോല്‍വി വഴങ്ങിയെങ്കിലും 21 പോയിന്റുള്ള മോഹന്‍ ബഗാന് പട്ടികയില്‍ നാലാമതാണ്.
ബഗാനെ ഗോകുലം തകര്‍ത്തു
12:07 AM Feb 13, 2018 | Deepika.com