ഇനി ലക്ഷ്യം ട്വന്റി 20 പരമ്പര
12:07 AM Feb 13, 2018 | Deepika.com
പോട്ചെസ്ട്രൂം: ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്കെതിരേ ഏകദിന പരമ്പര നേടിയ ഇന്ത്യ ട്വന്റി 20യിലും ആധിപത്യം നേടാനായി ഇന്നിറങ്ങുന്നു. ഏകദിന പരമ്പര 2-1ന് നേടിയ ഇന്ത്യ മൂന്നാം മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു. ആ തോല്‍വി തങ്ങളെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. ട്വന്റി 20 പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണുള്ളത്. ഹര്‍മന്‍പ്രീത് കൗറാണ് ട്വന്റി 20 ടീമിനെ നയിക്കുന്നത്. മികച്ച ഫോമിലുള്ള സ്മൃതി മാന്ദാനയാണ് വൈസ് ക്യാപ്റ്റന്‍.