കൊച്ചി: ഖേലോ ഇന്ത്യ ദേശീയ സ്കൂൾ ഗെയിംസിൽ സ്വർണം നേടിയ കേരളത്തിന്റെ ബാസ്കറ്റ്ബോൾ ടീമിന് കൊച്ചിയിൽ സ്വീകരണം നൽകി.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയ ടീം അംഗങ്ങളെ കേരള ബാസ്കറ്റ്ബോൾ അസോസിയേഷൻ പ്രസിഡന്റ് ടി.കെ. സണ്ണി, സെക്രട്ടറി ഡോ.പ്രിൻസ് കെ. മറ്റം, എറണാകുളം ജില്ലാ പ്രസിഡന്റ് ജയ്സണ് പീറ്റർ എന്നിവർ ചേർന്നു സ്വീകരിച്ചു. ന്യൂഡൽഹിയിൽ നടന്ന ഫൈനലിൽ ഹരിയാനയെ 79-57 ന് പരാജയപ്പെടുത്തിയാണ് കേരളം സ്വർണം നേടിയത്.
ഖേലോ ഇന്ത്യ: കേരള ബാസ്കറ്റ്ബോൾ ടീമിന് സ്വീകരണം
12:07 AM Feb 13, 2018 | Deepika.com