മനില: ഫിലിപ്പീൻസിലെ ലെഗാസ്പി നഗരത്തിനടുത്തുള്ള മയോൺ അഗ്നിപർവതം പൊട്ടിത്തെറിച്ചു. മുൻകരുതലിന്റെ ഭാഗമായി അഗ്നിപർവതത്തിന് എട്ടു കിലോമീറ്റർ ചുറ്റളവിലുള്ള 56,000 ഗ്രാമീണരെ ഒഴിപ്പിച്ചു മാറ്റിയിരുന്നു.
ഫിലിപ്പീൻസിലെ ഏറ്റവും സജീവ അഗ്നിപർവതമാണിത്. തിങ്കളാഴ്ചമുതൽ തീതുപ്പുന്നുണ്ടായിരുന്നു. ഇന്നലെ 700 മീറ്റർ ഉയരത്തിൽ ലാവാ പ്രവാഹം ഉണ്ടായി. പുകയും ചാരവും മൂന്നു കിലോമീറ്റർ ഉയരത്തിലും പുറത്തേക്കു വന്നു.
ലെഗാസ്പിയിലെ വിമാനത്താവളം അടച്ചു. അഗ്നിപർവതത്തിന് അടുത്തുള്ള മൂന്നു നഗരങ്ങളിൽ പൊതു അവധി നല്കി. ഒഴിപ്പിച്ചുമാറ്റിയവരെ 46 കാന്പുകളിലേക്കു മാറ്റി.