ടോക്കിയോ: ജപ്പാനിലെ കുസാറ്റ്സുവിൽ ഹിമപാതത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. 11 പേർക്കു പരിക്കേറ്റു. കുസാറ്റ്സു-ഷിറേൻ അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെത്തുടർന്നാണു ഹിമാപാതം ഉണ്ടായതെന്നു സംശയിക്കുന്നു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.
അഗ്നിപവർതത്തോടു ചേർന്ന മഞ്ഞുമലയിൽ പരിശീലനം നടത്തിയ ആറംഗ പട്ടാളസംഘം അപകടത്തിൽപ്പെടുകയായിരുന്നു. അഞ്ചു പേരെ രക്ഷിച്ചു. മഞ്ഞുമലയിൽ സ്കീയിംഗ് വിനോദത്തിനെത്തിയ നിരവധിപ്പേരും ഇവിടുത്തെ ഒരു റസ്റ്റ് ഹൗസിൽ കുടുങ്ങി.