ബെൽജിയം: ഇന്ത്യയിലെ ബോധഗയയിലും നേപ്പാളിലുമുള്ള ടിബറ്റൻ തീർഥാടകർ മടങ്ങിയെത്തണമെന്ന് ചൈനയിലെ സിചുവാൻ പ്രവിശ്യാ ഭരണകൂടം ഉത്തരവിട്ടു.
ബോധഗയിൽ ഒരു മാസം നീണ്ടുനില്ക്കുന്ന ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമയുടെ കാലചക്ര പ്രഭാഷണത്തിൽ പങ്കെടുക്കാനെത്തിയവർ മടങ്ങിയെത്തണമെന്നാണു നിർദേശം. തീർഥാടകരെ മടക്കിവിളിക്കുന്നതിനെത്തുടർന്ന് ഇന്ത്യയിലും നേപ്പാളിലും വ്യാപാരം നടത്തുന്ന ടിബറ്റുകാർ തങ്ങളുടെ പാസ്പോർട്ട് പിൻവലിക്കുമോയെന്ന ആശങ്കയിലാണ്.