ജയ്പുർ: സഞ്ജയ് ലീല ബൻസാലിയുടെ പദ്മാവത് സിനിമ വ്യാഴാഴ്ച റിലീസ് ചെയ്യുന്നതിനെതിരേ ശ്രീ രജപുത് കർണി സേന വീണ്ടും രംഗത്ത്. റിലീസ് ചെയ്താൽ ജനതാ കർഫ്യൂ ഏർപ്പെടുത്തുമെന്ന് കർണിസേന ചീഫ് പേട്രൺ ലോകേന്ദ്ര സിംഗ് വൽവി പറഞ്ഞു. രാജ്യത്തെ എല്ലാ തിയറ്ററുകളിലും കർഫ്യൂ ഏർപ്പെടുത്താനാണ് സംഘത്തിന്റെ നീക്കം.
സിനിമ പ്രദർശിപ്പിക്കുന്നത് പൊതുജനങ്ങൾ തടയുന്ന രീതിയിലാണ് ജനതാ കർഫ്യൂ വിവിധ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തുകയെന്ന് ലോകേന്ദ്ര സിംഗ് പറഞ്ഞു. വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഇക്കാര്യം ചെർച്ച ചെയ്തു. വിതരണക്കാർ ചിത്രത്തിന്റെ പകർപ്പവകാശം വാങ്ങരുതെന്നും ലോകേന്ദ്ര സിംഗ് ആവശ്യപ്പെട്ടു.