മഡ്ഗാവ്: ഐ ലീഗിന്റെ തുടക്കത്തിൽ തോൽവികൾ വഴങ്ങിയിരുന്ന ചർച്ചിൽ ബ്രദേഴ്സ് വീണ്ടും വിജയവഴിയിൽ. അവസാന രണ്ടുമിനിറ്റിൽ നേടിയ രണ്ടു ഗോളുകൾക്ക് ചർച്ചിൽ ഇന്ത്യൻ ആരോസിനെ മറികടന്നു. ഡവ്ഡാ സെസേ (88), ഇസിൽ ഗുരുംഗ് (90+2) എന്നിവരാണ് ഗോൾ നേടിയത്.
ചർച്ചിൽ 10 പോയിന്റോടെ ഏഴാം സ്ഥാനത്തേക്ക് കയറിയതോടെ ഗോകുലം കേരള എഫ്സി അവസാന സ്ഥാനക്കാരായി. മിനെർവ പഞ്ചാബാണ് 22 പോയിന്റുമായി പട്ടികയിൽ ഒന്നാമത്. നെറോക്ക എഫ്സിയും ഈസ്റ്റ് ബംഗാളും തൊട്ടുപിന്നിലുണ്ട്.
ഐ ലീഗ്: ചർച്ചിലിന് വീണ്ടും ജയം
09:56 PM Jan 23, 2018 | Deepika.com