രോ​ഹി​തി​നെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് ഫോ​മി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ; ന്യാ​യീ​ക​രി​ച്ച് ര​വി ശാ​സ്ത്രി

11:13 AM Jan 23, 2018 | Deepika.com
ജൊ​ഹാ​ന​സ്ബാ​ർ​ഗ്: അ​ജി​ൻ​ക്യ ര​ഹാ​നെ​യെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ര​ണ്ടു ടെ​സ്റ്റു​ക​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​നു​ള്ള മാ​നേ​ജ്മെ​ന്‍റ് തീ​രു​മാ​ന​ത്തെ ന്യാ​യീ​ക​രി​ച്ച് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​പ​രി​ശീ​ല​ക​ൻ ര​വി ശാ​സ്ത്രി. രോ​ഹി​ത് ശ​ർ​മ ഫോ​മി​ൽ തു​ട​രു​ന്ന ബാ​റ്റ്സ്മാ​നാ​യ​തി​നാ​ലാ​ണ് അ​ദ്ദേ​ഹ​ത്തെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്ന് ശാ​സ്ത്രി പ​റ​ഞ്ഞു.

ര​ഹാ​ന​യെ ആ​ദ്യ ടെ​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും അ​ദ്ദേ​ഹം പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നെ​ങ്കി​ൽ രോ​ഹി​തി​നെ എ​ന്തു​കൊ​ണ്ട് ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല എ​ന്നു നി​ങ്ങ​ൾ ചോ​ദി​ക്കു​മാ​യി​രു​ന്നു. രോ​ഹി​ത് ശ​ർ​മ മിക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​തി​രു​ന്ന​പ്പോ​ൾ ര​ഹാ​ന​യെ എ​ന്തു​കൊ​ണ്ട് ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല എ​ന്നു ചോ​ദി​ക്കു​ന്നു- ടീം ​സെ​ല​ക്ഷ​ൻ സം​ബ​ന്ധി​ച്ച മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി​യാ​യി ര​വി ശാ​സ്ത്രി പ​റ​ഞ്ഞു. ഫോ​മി​ന്‍റെ​യും സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബൗ​ള​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ന്നും ര​ണ്ടാം ടെ​സ്റ്റി​ൽ ഭു​വ​നേ​ശ്വ​ർ കു​മാ​റി​നെ ഒ​ഴി​വാ​ക്കി​യ​തി​നെ ന്യാ​യീ​ക​രി​ച്ച് ര​വി ശാ​സ്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​ദേ​ശ​ത്ത് മി​ക​ച്ച റി​ക്കാ​ർ​ഡു​ള്ള ര​ഹാ​ന​യെ ഒ​ഴി​വാ​ക്കി​യാ​ണ് രോ​ഹി​ത് ശ​ർ​മ​യ്ക്ക് കോ​ഹ്ലി​യു​ടെ ടീ​മി​ൽ ഇ​ടം​ന​ൽ​കി​യ​ത്. ഇ​തി​നെ​തി​രേ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. ര​ഹാ​ന​യ്ക്കു പ​ക​ര​മെ​ത്തി​യ രോ​ഹി​തി​ന് ര​ണ്ടു ടെ​സ്റ്റു​ക​ളി​ലും തി​ള​ങ്ങാ​ൻ ക​ഴി​ഞ്ഞ​തു​മി​ല്ല. ഇ​രു ടെ​സ്റ്റു​ക​ളും പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ കോ​ഹ്ലി​യു​ടെ ടീ​മി​ന് പ​ര​ന്പ​ര ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.