ക്വിറ്റോ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജെ തങ്ങൾക്ക് ബാധ്യതയായി മാറിയിരിക്കുകയാണെന്ന് ഇക്വഡോർ പ്രസിഡന്റ് ലെനിൻ മൊറിനോ ടിവി ചാനലുകളോടു പറഞ്ഞു.
സ്വീഡനിൽ ലൈംഗികാരോപണക്കേസ് നേരിടുന്ന അസാൻജ് അറസ്റ്റ് ഒഴിവാക്കാനായി 2012ൽ ലണ്ടനിലെ ഇക്വഡോർ എംബസിയിൽ അഭയം തേടിയിരിക്കുകയാണ്. പുറത്തിറങ്ങിയാൽ സ്കോട്ലൻഡ് യാർഡ് പോലീസ് അറസ്റ്റ് ചെയ്യും.
അസാൻജിന് പൗരത്വവും നയതന്ത്ര പരിരക്ഷയും നൽകി ബ്രിട്ടനു പുറത്തുകടത്താൻ ഇക്വഡോർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രശ്നം പരിഹരിക്കാൻ ഉന്നതരെ ഇടപെടുത്തി ചർച്ച നടത്തുന്നുണ്ടെന്നു പ്രസിഡന്റ് മൊറീനോ വ്യക്തമാക്കി.
കാറ്റലോണിയൻ പ്രശ്നത്തിൽ വിമതർക്ക് അനുകൂലമായി അസാൻജ് ട്വീറ്റ് ചെയ്തതാണ് മൊറീനോയെ ചൊടിപ്പിച്ചതെന്നു പറയപ്പെടുന്നു.