ബ്രസൽസ്: കിഴക്കൻ ജറുസലം തലസ്ഥാനമായുള്ള പലസ്തീൻ രാഷ്ട്രത്തിന് അംഗീകാരം നൽകണമെന്നു ബ്രസൽസിൽ യൂറോപ്യൻ യൂണിയൻ നേതാക്കളെ അഭിസംബോധന ചെയ്ത് പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് ആവശ്യപ്പെട്ടു.
യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ജറുസലമിൽ എത്തിയ അവസരത്തിൽതന്നെയാണ് അബ്ബാസ് ബ്രസൽസിനു പോയത്. പശ്ചിമേഷൻ പ്രശ്നത്തിനു പരിഹാരം ഇസ്രയേൽ, പലസ്തീൻ എന്നീ രണ്ടു രാഷ്ട്രങ്ങൾ രൂപീകരിക്കുക മാത്രമാണെന്ന നിർദേശത്തിൽ ഉറച്ചുനിൽക്കുകയാണെന്നു യൂറോപ്യൻ യൂണിയൻ വിദേശനയ ചീഫ് ഫെഡറിക്കാ മൊഗരീനി അബ്ബാസിനോടു പറഞ്ഞു. പലസ്തീനുള്ള സാന്പത്തികസഹായം തുടരുമെന്നു യുറോപ്യൻ യൂണിയൻ ഉറപ്പു നൽകി.