പി​എ​സ്ജി​ക്കു തോ​ല്‍വി

12:01 AM Jan 23, 2018 | Deepika.com
ലി​യോ​ണ്‍: പ​ത്തു​പേ​രു​മാ​യി ക​ളി​ച്ച പാ​രി സാ​ന്‍ ഷെ​ര്‍​മ​യി​നെ മെം​ഫി​സ് ഡി​പെ ഇ​ഞ്ചു​റി ടൈ​മി​ല്‍ നേ​ടി​യ ഗോ​ള്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി. ലി​യോ​ണി​നോ​ട് 2-1നാ​ണ് പി​എ​സ്ജി തോ​റ്റ​ത്. ഫ്ര​ഞ്ച് ലീ​ഗ് വ​ണ്ണി​ൽ പി​എ​സ്ജി​യു​ടെ ര​ണ്ടാം തോ​ല്‍​വി യാ​ണ്. തോ​ല്‍​വി​ക്കൊ​പ്പം കൈ​ലി​യ​ന്‍ എം​ബാ​പ്പെ​യ്‌​ക്കേ​റ്റ പ​രി​ക്കും പി​എ​സ്ജി​ക്കു വേ​ദ​ന​യാ​യി. തു​ട​യ്‌​ക്കേ​റ്റ പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്ന് സൂ​പ്പ​ര്‍​താ​രം നെ​യ്മ​ര്‍ ഇ​ല്ലാ​തെ​യാ​ണ് പി​എ​സ്ജി ലി​യോ​ണി​ലെ​ത്തി​യ​ത്.

നാ​ബി​ല്‍ ഫെ​ക്കി​ർ കളി തുടങ്ങി 95 സെക്കൻഡായപ്പോൾ നേടിയ ത​ക​ര്‍പ്പ​ന്‍ ഫ്രീ​ കി​ക്കി​ലൂ​ടെ ആ​തി​ഥേ​യ​രെ മു​ന്നി​ലെ​ത്തി​ച്ചു. ഇ​ട​വേ​ള​യ്ക്കു പി​രി​യു​ന്ന​തി​നു മു​മ്പ് ഇ​ഞ്ചു​റി ടൈ​മി​ന്‍റെ മൂ​ന്നാം മി​നി​റ്റി​ല്‍ ലെ​വി​ന്‍ കു​ര്‍സാ​വ​യു​ടെ ഗോ​ളി​ല്‍ പി​എ​സ്ജി സ​മ​നി​ല ക​ണ്ടെ​ത്തി. 57-ാം മി​നി​റ്റി​ല്‍ ഡാ​നി ആ​ല്‍വ്‌​സ് നേ​രി​ട്ട് ചു​വ​പ്പ് കാ​ര്‍ഡ് ക​ണ്ട് മാ​ര്‍ച്ചിം​ഗ് ഓ​ര്‍ഡ​ര്‍ വാ​ങ്ങി​യ​ത് പി​എ​സ്ജി​ക്കു തി​രി​ച്ച​ടി​യാ​യി. എ​ന്നാ​ല്‍ ലി​യോ​ണി​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ മു​ന​യൊ​ടി​ക്കാ​ന്‍ പി​എ​സ്ജി​ക്കാ​യി. എ​ന്നാ​ല്‍ ഇ​ഞ്ചു​റി ടൈ​മി​ന്‍റെ മൂ​ന്നാം മി​നി​റ്റി​ല്‍ ഡി​പെ​യു​ടെ ഗം​ഭീ​ര ഗോ​ള്‍ പി​എ​സ്ജി​യെ തോ​ല്‍പ്പി​ച്ചു.

ജ​യ​ത്തോ​ടെ ലി​യോ​ണ്‍ 48 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. 22 ക​ളി​യി​ല്‍ 56 പോ​യി​ന്‍റു​മാ​യി പി​എ​സ്ജി ഒ​ന്നാം സ്ഥാ​ന​ത്തു തു​ട​രു​ന്നു. 47 പോ​യി​ന്‍റു​ള്ള മാ​ഴ്‌​സെ​യാ​ണ് മൂ​ന്നാ​മ​ത്.