മ്യൂണിക്ക്: ബയേണ്‍ മ്യൂണിക്ക് സ്ട്രൈക്കര്‍ തോമസ് മ്യൂളര്‍ ബുണ്ടസ് ലീഗയില്‍ ഗോളുകളുടെ സെഞ്ചുറി തികച്ചു. മ്യൂളറുടെ ഇരട്ടഗോള്‍ മികവില്‍ ബയേണ്‍ 4-2ന് വെര്‍ഡര്‍ ബ്രെമനെ പരാജയപ്പെടുത്തി. 41, 84 മിനിറ്റുകളില്‍ മ്യൂളറും 63, 76 മിനിറ്റുകളില്‍ ലെവന്‍ഡോവ്സ്കിയും ഗോള്‍ നേടി.
16-ാം സ്ഥാനത്തുള്ള ബ്രെമന് ബയേണിന്റെ അലയന്‍സ് അരീനയില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
26-ാം മിനിറ്റില്‍ ജെറോം ഗോണ്ഡ്രോഫിലൂടെ ബ്രെമന് മുന്നിലെത്തി. 76-ാം മിനിറ്റിൽ നിക്ലാസ് സുലെയുടെ സെല്‍ഫ് ഗോള്‍ ബ്രെമനു സമനില നല്കി. എന്നാൽ, അവസാന മിനിറ്റുകളിൽ മ്യൂളറും ലെവൻഡോക്സിയും വിജയം ഉറപ്പിച്ചു. 19 കളിയില്‍ 47 പോയിന്റുള്ള ബയേണാണ് ഒന്നാം സ്ഥാനത്ത്.
ബയേണിനു ജയം
12:01 AM Jan 23, 2018 | Deepika.com