മഡ്ഗാവ്: ഐ ലീഗില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനു ജയം. ചര്‍ച്ചില്‍ എതിരില്ലാത്ത രണ്ടു ഗോളിന് ഇന്ത്യന്‍ ആരോസിനെ തോല്‍പ്പിച്ചു. ചര്‍ച്ചിലിന്റെ ആക്രമണത്തെ ചെറുത്തുനിന്ന ആരോസ് അവസാന മിനിറ്റുകൡലാണ് ഗോള്‍ വഴങ്ങിയത്. ദാവ്ദ സീസെ (88), ഇസ്രാലി ഗുരുംഗ് (90+2) എന്നിവരാണ് ചര്‍ച്ചിനുവേണ്ടി ഗോള്‍ നേടിയത്.
ജയത്തോടെ 10 പോയിന്റുമായി ചര്‍ച്ചില്‍ ഏഴാം സ്ഥാനത്തേക്കു കയറി. ഇത്രതന്നെ പോയിന്റുള്ള ആരോസ് എട്ടാമതാണ്.
ചര്‍ച്ചിലിനു ജയം
12:01 AM Jan 23, 2018 | Deepika.com