ലക്നോ: ശത്രുക്കളെ അവരുടെ രാജ്യത്തു കയറിയും ആക്രമിക്കാൻ കഴിയുമെന്ന് ഇന്ത്യ തെളിയിച്ചിട്ടുണ്ടെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ്. പാക്കിസ്ഥാനുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. പക്ഷേ അവർക്ക് അതിൽ താത്പര്യമില്ലെന്ന് ലക്നോവിൽ ഒരു പരിപാടിക്കിടെ രാജ്നാഥ് സിംഗ് പറഞ്ഞു.
ഏതാനും മാസങ്ങൾക്കു മുന്പ് പാക്കിസ്ഥാൻ ഭീരുത്വപരമായ നടപടിയിലൂടെ ഇന്ത്യയുടെ 17 ജവാന്മാരെ രക്തസാക്ഷികളാക്കി. ഇന്ത്യൻ സേന പാക്കിസ്ഥാനിൽ കടന്ന് തീവ്രവാദികളെ വധിച്ചാണ് ഇതിനു മറുപടി നല്കിയത്. ഇന്ത്യ കരുത്തുറ്റ രാഷ്ട്രമാണെന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ ലോകത്തിനു നല്കിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സാന്പത്തികമേഖല അതിവേഗം കുതിക്കുകയാണെന്നും ആഗോള സാന്പത്തിക വിദഗ്ധർ ഇക്കാര്യം അംഗീകരിച്ചുകഴിഞ്ഞുവെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.