ഭോപ്പാൽ: മധ്യപ്രദേശിലെ മുനിസിപ്പാലിറ്റികളിലേക്കും നഗരപരിഷത്തുകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്കു തിരിച്ചടി. 13 സ്ഥലങ്ങളിൽ ഭരണം നടത്തിയിരുന്ന ബിജെപി ഒൻപതിലേക്കു ചുരുങ്ങി. കോൺഗ്രസിന്റെ ഭരണം ഏഴിൽനിന്ന് ഒൻപതിലേക്കു കൂടി. ഒരിടത്തു സ്വതന്ത്രനാണു ഭരണം. 19 തദ്ദേശ ഭരണ സ്ഥാപനങ്ങളിലായി ബിജെപി 194 സീറ്റ് നേടിയപ്പോൾ കോൺഗ്രസിന് 145 കിട്ടി. 13 സീറ്റ് സ്വതന്ത്രർക്കാണ്.