കൊഹിമ: നാഗാലാൻഡ് മുൻ മുഖ്യമന്ത്രി കെ.എൽ. ചിഷി കോൺഗ്രസ് വിട്ടു. പാർട്ടിയിൽ തന്റെ വാക്കിനു വില കൽപ്പിക്കുന്നില്ലെന്നാണു ചിഷിയുടെ പരാതി. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ നാഗാലാൻഡിൽ ചിഷിയുടെ രാജി കോൺഗ്രസിനു വൻ തിരിച്ചടിയായി. 1990ലാണു ചിഷി മുഖ്യമന്ത്രിയായത്.