റ​യ​ലി​നു ജ​യം

12:43 AM Jan 22, 2018 | Deepika.com
മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ ​ലി​ഗ​യി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡ് വി​ജ​യ​വ​ഴ​ിയി​ല്‍. സ്വ​ന്തം സാ​ന്‍റി​യാ​ഗോ ബ​ര്‍ണാ​ബു സ്റ്റേഡിയത്തിൽ റ​യ​ല്‍ ഒ​ന്നി​നെ​തി​രേ ഏഴു ഗോ​ളി​ന് ഡി​പ്പോ​ര്‍ട്ടി​വ ലാ ​കൊ​രു​ണ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. സൂപ്പർ താരങ്ങളായ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ​‍, ഗാ​ര​ത് ബെ​യ്‌ൽ എന്നിവർ ഇരട്ട ഗോൾ നേടി.

അ​ഡ്രി​യ​നി​ലൂ​ടെ 23-ാം മി​നി​റ്റി​ല്‍ ലാ ​കൊ​രു​ണ​യാ​ണ് ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ ആ​ദ്യ പ​കു​തി തീ​രും മു​മ്പ് റ​യ​ല്‍ നാ​ച്ചോ (32, 88), ബെ​യ്‌ൽ (42, 58) എ​ന്നി​വ​രി​ലൂ​ടെ മു​ന്നി​ലെ​ത്തി. ര​ണ്ടാം പ​കു​തി​യി​ലും‍ റ​യ​ല്‍ ഗോ​ള​ടി തു​ട​ര്‍ന്നു. ലൂ​ക്കാ മോ​ഡ്രി​ച്ച് (68), റൊ​ണാ​ള്‍ഡോ​‍ (78, 84) എ​ന്നി​വ​രി​ലൂ​ടെ റ​യ​ല്‍ വ​ന്‍ ജ​യം സ്വ​ന്ത​മാ​ക്കി.