ടൗരംഗ (ന്യൂസിലൻഡ്): ന്യൂസിലൻഡിൽ നടക്കുന്ന ആദ്യ പാദ ചതുർരാഷ് ട്ര ഇൻവിറ്റേഷണൽ ഹോക്കി ടൂർണമെന്റിന്റെ ഫൈനലിൽ ഇന്ത്യക്കു തോൽവി.
കലാശപോരാട്ടത്തിൽ ഇന്ത്യയെ ബെൽജിയം 2-1ന് തോൽപ്പിച്ചു. ബെൽജിയത്തിനുവേണ്ടി ടോം ബൂണ്‍ (4), സെബാസ്റ്റ്യൻ ഡോക്കിയർ (36) എന്നിവരാണ് ബെൽജിയത്തിനുവേണ്ടി ലക്ഷ്യം കണ്ടത്. മന്ദീപ് സിംഗ് (19) ആണ് ഇന്ത്യയുടെ ഗോളിനുടമ. 24ന് നടക്കുന്ന രണ്ടാം പാദ ചതുർരാഷ് ട്ര ഇൻവിറ്റേഷണൽ ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ മത്സരം ആതിഥേയരായ ന്യൂസിലൻഡിനേതിരേയാണ്.
ഹോക്കി ഫൈനൽ: ഇന്ത്യ തോറ്റു
12:43 AM Jan 22, 2018 | Deepika.com