ലുസാന്നെ (സ്വിറ്റ്സർലൻഡ്): ദക്ഷിണകൊറിയയിലെ പോങ്ചാങ് കൗണ്ടിയിൽ ഫെബ്രുവരി ഒന്പതുമുതൽ 25 വരെ നടക്കുന്ന ശീതകാല ഒളിന്പിക്സിൽ ഉത്തരകൊറിയയിൽനിന്ന് 22 അത് ലറ്റുകൾ പങ്കെടുക്കുമെന്ന് ഇന്റർനാഷണൽ ഒളിന്പിക്സ് കമ്മിറ്റി അറിയിച്ചു. അഞ്ചിനങ്ങളിൽ ഇവർ മത്സരിക്കും.
ഇരുകൊറിയകളുടെയും ടീമുകൾ സംയുക്തമായി ഏകീകരണ പതാകയുടെ കീഴിൽ ഉദ്ഘാടന മാർച്ച് പാസ്റ്റിൽ പങ്കെടുക്കും. 22 അംഗ ടീമിൽ 15 പേർ വനിതകളാണ്. 24 കോച്ചുമാരും 21 മാധ്യമ പ്രവർത്തകരും ടീമിനെ അനുഗമിക്കും.