പൂന: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ പൂന സിറ്റി എഫ്സിക്കു ജയം. പൂന സിറ്റി എതിരില്ലാത്ത മൂന്നു ഗോളിന് എടികെയെ തകര്‍ത്തു. ആദില്‍ ഖാന് (32), ഡിയേഗോ കാര്‍ലോസ് (59), രോഹിത് കുമാര്‍ (77) എന്നിവരാണ് ഗോള്‍ നേടിയത്.
മത്സരത്തിന്റെ തുടക്കം മുതലേ പൂന നിയന്ത്രണമേറ്റെടുത്തു. പൂനയുടെ മുന്നേറ്റങ്ങള്‍ എടികെ ബോക്സിലേക്കു വേഗമെത്തിക്കൊണ്ടിരുന്നു. പന്തിലെ നിയന്ത്രണം ഗോളിലെത്തിക്കാന്‍ പൂനയ്ക്കായി. മാഴ്സെലോ പെരേരയുടെ പാസില്‍ ആദില്‍ ഖാന് വലകുലുക്കി. രണ്ടാം പകുതിയില്‍ തിരിച്ചുവരവ് പ്രതീക്ഷിച്ച എടികെയുടെ എല്ലാ മോഹങ്ങളും തെറ്റിച്ചുകൊണ്ട് ഡിയേഗോ കാര്‍ലോസ് പൂനയുടെ രണ്ടാം ഗോള്‍ നേടി. രോഹിത് കുമാറിന്റെ മികച്ചൊരു ഗോളിലൂടെ പൂന വിജയം ഉറപ്പിച്ചു
പൂനയ്ക്കു ജയം
12:21 AM Jan 21, 2018 | Deepika.com