ദേവാസ്: അനധികൃതമായി പണം കൈവശംവച്ച ബാങ്ക് പ്രസ് ജീവനക്കാരൻ പിടിയിൽ. മധ്യപ്രദേശിലെ ദേവാസിലുള്ള ബാങ്ക് നോട്ട് പ്രസ് ( ബിഎൻപി) സൂപ്പർവൈസർ മനോഹർ വർമയാണ് പിടിയിലായത്. 26.09 ലക്ഷം രൂപയുടെ 200, 500 നോട്ടുകൾ പോലീസ് ഇയാളിൽനിന്നു പിടിച്ചെടുത്തു. വസതിയിൽ നടത്തിയ തെരച്ചിലിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 64 ലക്ഷം രൂപയും പോലീസ് കണ്ടെത്തി. സെക്യുരിറ്റി ജീവനക്കാരൻ നൽകിയ വിവരത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണു വർമ പിടിയിലായത്.