മുംബൈ : സഞ്ജയ് ലീലാ ബൻസാലി ചിത്രം ‘പദ്മാവതി’ ന്റെ റിലീസിംഗ് പ്രമാണിച്ച്, അക്ഷയ്കുമാർ നായകനാകുന്ന ബോളിവുഡ് ചിത്രം പാഡ്മാന്റെ റിലീസിംഗ് നീട്ടിവച്ചു. ഈ മാസം 25 നു റീലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ റീലീസ് അടുത്ത മാസം ഒൻപതിലേക്കാണ് മാറ്റിയത്.
ആർ . ബാല്‍കി സംവിധാനം ചെയ്യുന്ന ‘പാഡ്മാൻ’ തമിഴ് സമൂഹ്യപ്രവർത്തകൻ അരുണാചലം മുരുഗാനന്ദത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അതേസമയം സുപ്രീംകോടതി വിലക്കു നീക്കിയ ‘പദ്മാവതി’ന്റെ റീലീസിംഗ് ഈ മാസം 25നു ഉണ്ടാകുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.