മുംബൈ: സൊറാബുദീൻ ഷേക്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ ബിജെപി അധ്യക്ഷൻ അമിത് ഷായെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി വിധി ചോദ്യം ചെയ്യാത്ത സിബിഐ നടപടിക്കെതിരേ അഭിഭാഷകരുടെ സംഘടന ബോംബെ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചു.
സിബിഐ നടപടി നിയമവിരുദ്ധവും സേച്ഛാധിപത്യപരവുമാണെന്ന് പൊതുതാത്പര്യ ഹർജിയിൽ ബോംബെ ലോയേഴ്സ് അസോസിയേഷൻ പറയുന്നു. കേസ് തിങ്കളാഴ്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുമെന്ന് ഹർജിക്കാർ അറിയിച്ചു.