ബർലിൻ: വ്യാഴാഴ്ച ആഞ്ഞടിച്ച കൊടുങ്കാറ്റ് വടക്കൻ യൂറോപ്പിൽ നാശം വിതച്ചു. ജർമനിയിൽ ആറു പേരും നെതർലൻഡ്സിൽ രണ്ടു പേരും മരിച്ചു. ജർമനിയിൽ ദീർഘദൂര ട്രെയിൻ സർവീസുകളും ഏതാനും ആഭ്യന്തര വിമാന സർവീസുകളും നിർത്തിവച്ചു. ആംസ്റ്റർഡാമിലെ ഷിഫോൾ വിമാനത്താവളത്തിൽനിന്നുള്ള സർവീസുകളും താത്കാലികമായി നിറുത്തിവച്ചു.