ധാക്ക: തിരിച്ചടികൾ മാത്രം കൈമുതലാക്കിയ ശ്രീലങ്കയ്ക്ക് ഏകദിനത്തിൽ വീണ്ടും തോൽവി. ഇത്തവണ ബംഗ്ലാദേശാണ് ലങ്കൻ സിംഹങ്ങളെ നാണംകെടുത്തിയത്. അതും 163 റണ്‍സിന്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറിൽ അടിച്ചെടുത്തത് ഏഴുവിക്കറ്റ് നഷ്ടത്തിൽ 320 റണ്‍സ്.
ലങ്കൻ മറുപടി 32.2 ഓവറിൽ 157ൽ ഒതുങ്ങി. ബംഗ്ലാദേശിനായി തമീം ഇക്ബാൽ (84), ഷക്കീബ് അൽഹസൻ (67), മുഷ്ഫിക്കുർ റഹീം (62) എന്നിവർ അർധസെഞ്ചുറി നേടി. മറുപടി ബാറ്റിംഗിൽ ലങ്ക തകർന്നടിയുകയായിരുന്നു. ഷക്കീബ് മൂന്നു വിക്കറ്റെടുത്തു.
എന്തൊരു തോൽവി ഈ ലങ്കൻ ടീം!
12:43 AM Jan 20, 2018 | Deepika.com