ബ്ലാസ്റ്റേഴ്സ് നാളെ ഗോവയ്ക്കെതിരേ
12:43 AM Jan 20, 2018 | Deepika.com
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ നാളെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം ഗ്രൗണ്ടിൽ എഫ്സി ഗോവയെ നേരിടും. ഗോവയുടെ ഫറ്റോർഡയിൽ വൻ തോൽവി ഏറ്റുവാങ്ങിയ ബ്ലാസ്റ്റേഴ്സ് അതിനുള്ള പകരംവീട്ടാനാകും നാളെ സ്വന്തം ആരാധകരുടെ മുന്നിൽ ഇറങ്ങുക. രാത്രി എട്ടിനാണ് മത്സരം.