ഹൈദരാബാദ്: താൻ നരേന്ദ്ര മോദി-അമിത് ഷാ വിരുദ്ധനാണെന്നും ഹിന്ദുവിരുദ്ധനല്ലെന്നും നടൻ പ്രകാശ് രാജ്. ഇന്ത്യാ ടുഡേ സൗത്ത് കോൺക്ലേവിലാണു പ്രകാശ്രാജ് ബിജെപി നേതാക്കൾക്കെതിരേ രൂക്ഷ വിമർശനമുയർത്തിയത്. ഞാൻ ഹിന്ദുവിരുദ്ധനാണെന്ന് അവർ പറയുന്നു. ഞാൻ മോദി വിരുദ്ധനാണ്, ഞാൻ അമിത് ഷാ വിരുദ്ധനാണ്. എന്റെ വീക്ഷണത്തിൽ അവർ ഹിന്ദുക്കളല്ല. കൊലപാതകത്തെ അനുകൂലിക്കുന്നവൻ ഹിന്ദുവല്ല-പ്രകാശ് രാജ് പറഞ്ഞു.